Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Strike

Kozhikode

വ​ട​ക​ര​യി​ലെ ബ​സ് സ​മ​രം ഒ​ത്തു​തീ​ര്‍​ന്നു

വ​ട​ക​ര: വ​ട​ക​ര​യി​ല്‍ നി​ന്ന് കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി-​പേ​രാ​മ്പ്ര, കോ​ട്ട​ക്ക​ല്‍-​കൊ​ളാ​വി​പാ​ലം റൂ​ട്ടു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​വ​ന്ന ബ​സ് സ​മ​രം ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി വി​ളി​ച്ച് ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ഒ​ത്തു​തീ​ര്‍​ന്നു.

ഈ ​റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15 വ​രെ ലി​ങ്ക് റോ​ഡ് കേ​ന്ദ്ര​മാ​യി സ​ര്‍​വീ​സ് ന​ട​ത്താ​നും അ​തി​നു​ള്ളി​ല്‍ വ​ട​ക​ര ഡി​വൈ​എ​സ്പി ക​ണ്‍​വീ​ന​റാ​യ വി​ദ​ഗ്ധ സ​മി​തി ഗ​താ​ഗ​ത പ്ര​ശ്‌​നം പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പൊ​ലി​സി​ലെ​യും മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യൂ​ണി​യ​ന്‍ നേ​താ​ക്ക​ളും ബ​സു​ട​മ​സ്ഥ സം​ഘം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

ലി​ങ്ക് റോ​ഡ് കേ​ന്ദ്ര​മാ​യ ബ​സ് സ​ര്‍​വീ​സ് പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രേ ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം തു​ട​ങ്ങി​യ​ത്.

Latest News

Corehub Up